മലപ്പുറം: വേങ്ങര SS റോഡിലെ (കോയപ്പാപ്പ മഖാം റോഡ്) ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി. വേങ്ങര പോലീസും വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.