താമരശ്ശേരി:താമരശ്ശേരി ചുമട്ട് തൊഴിലാളിയായ ഹമീദിന് പണം നഷ്ടമായത്. ഉപയോഗിച്ചു കൊണ്ടിരുന്ന ATM കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ ATM കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കനറാ ബാങ്കിനു മുന്നിൽ നിൽക്കുംമ്പോൾ പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകി എത്തിയ ആൾ ചുമട്ടു തൊഴിലാളിക്കൊപ്പം എ ടി എം ൽ പ്രവേശിക്കുകയും, കാർഡ് ആക്ടീവ് ചെയ്ത ശേഷം ബാലൻസ് പരിശോധിച്ച് റസീറ്റ് തൊഴിലാളിക്ക് നൽകിയ ശേഷം തൻ്റെ കൈവശമുള്ള മറ്റൊരു എ ടി എം കാർഡ് ചുമട്ടുതൊഴിലാളിക്ക് കൈമാറി പറഞ്ഞയക്കുകയുമായിരുന്നു, അൽപ്പസമയം കഴിഞ്ഞപ്പോൾ താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് ATM ൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്.തുടർന്ന് കനറാ ബാങ്കിൽ എത്തി കാർഡ് ബ്ലോക്ക് ചെയ്ത ശേഷം കനറാ ബാങ്കിലേയും, സൗത്ത് ഇന്ത്യൻ ബാങ്കിലേയും എടിഎംകളിലെ CC tv പരിശോധിച്ച് കാർഡ് കാർഡ് കൈക്കലാക്കിയതും, പണം പിൻവലിച്ചതും ഒരാളാണെന്ന് തിരിച്ചറിഞ്ഞു.സംഭവം സംബന്ധിച്ച് താമരശ്ശേരി പോലീസിൽ പരാതി നൽകി