റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി (56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.