കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച അഡ്വർടൈസിങ് പുരസ്ക്കാരങ്ങളിലൊന്നായ ക്യൂറിയസ് ഡിസൈൻ യാത്ര 2025-ൽ മൈത്രി അഡ്വർടൈസിങ്ങിലെ ആർട്ട് ഡയറക്ടർ മുഹമ്മദ് ഫർഹാൻ ചരിത്ര നേട്ടം സ്വന്തമാക്കി.അടിവാരം സ്വദേശി ഷാജൽ - നാദിയ ദമ്പതികളുടെ മകനായ മുഹമ്മദ് ഫർഹാൻ ബിങ്കോ ഫെസ്റ്റീവ് പാക്കേജിങ് ഡിസൈനിലുടെയാണ് ഈ ആദ്യത്തെ റെഡ് എലിഫന്റ് പുരസ്കാരം കേരളത്തിലേക്ക് എത്തിച്ചത്.
കുറഞ്ഞ ചെലവിൽ മോഡേൺ ആൻഡ് പ്രീമിയം ഗിഫ്റ്റ് പാക്ക് ഒരുക്കുക എന്നതായിരുന്നു ഐടിസി യുടെ പ്രമുഖ സ്നാക്ക് ബ്രാൻഡായ ബികോയുടെ ആവശ്യം. കലാപര മായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫർഹാൻ ഒരുക്കിയത്. പരമ്പരാഗത ഗോത്രവർഗ ചിത്രകലാരൂപമായ വാർലിയിൽനിന്ന് പ്രചോദനം ഉൾ ക്കൊണ്ടുള്ള 'ഗിഫ്റ്റ് പാക്ക് എ'യും മണ്ഡല ആർട്ടിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള 'ഗി ഫ്റ്റ് പാക്ക് ബി'യുമായിരുന്നു ഇവ.
18-ാം വയസ്സിലാണ് ഫർഹാൻ മൈത്രിയിലെത്തിയത്. യുവപ്രതി ഭകളെ വളർത്തുന്നതിൽ മൈത്രി ക്കുള്ള പ്രതിബദ്ധതയുടെ ഏറ്റ വും മികച്ച ഉദാഹരണം കൂടിയാ ണ് ഈ ചരിത്രവിജയമെന്ന് മൈ ത്രിയുടെ മാനേജിങ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.