മുത്തങ്ങ:ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് (23)ആണ് പിടിയിലായത്.