ദോഹ: ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ ഇന്ന് നടന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് അക്കൗണ്ടിൽ ഇത് വ്യക്തമാക്കുന്നുണ്ട്.
ബെഞ്ചമിൻ നെതന്യാഹുവിന്റെ എക്സ് പോസ്റ്റ്
ഹമാസിലെ ഉന്നത തീവ്രവാദ നേതാക്കൾക്കെതിരായ ഇന്നത്തെ നടപടി പൂർണ്ണമായും സ്വതന്ത്രമായ ഒരു ഇസ്രായേലിന്റേതായിരുന്നു.
ഇസ്രായേൽ അത് ആരംഭിച്ചു, ഇസ്രായേൽ അത് നടത്തി, ഇസ്രായേൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
എന്നാണ് ആ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തിട്ടുള്ളത്.
ഹമാസിന്റെ ഉന്നത നേതൃത്വത്തെ ലക്ഷ്യം വച്ചുള്ള ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.ആക്രമണം എവിടെയാണ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല, എന്നാൽ ഹമാസുമായി ബന്ധമില്ലാത്ത ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ദോഹയിൽ ഉഗ്രസ്ഫോടനങ്ങൾ, ഹമാസ് നേതാക്കളെ ലക്ഷ്യം വച്ച് ഇസ്രായേൽ നടത്തിയ ആക്രമണമെന്ന് റിപ്പോർട്ട്
ദോഹയിൽ നടന്ന സ്ഫോടനങ്ങൾക്ക് കാരണം ഇസ്രായേൽ ആക്രമണമാണെന്ന് ഖത്തർ മന്ത്രാലയം
തിങ്കളാഴ്‌ച വൈകിട്ടോടെ തലസ്ഥാനത്ത് കേട്ട വലിയ സ്‌ഫോടനങ്ങൾ ഹമാസ് അംഗങ്ങളെ പാർപ്പിക്കുന്ന ഒരു റെസിഡൻഷ്യൽ കോമ്പൗണ്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ഫലമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അടിയന്തര, സുരക്ഷാ സംഘങ്ങൾ "അവരുടെ കടമകൾ നിർവഹിക്കുന്നുണ്ടെന്ന്" മന്ത്രാലയം അറിയിച്ചു, "സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്." എന്ന് വ്യക്തമാക്കി.
ദോഹയിൽ നടന്ന ഇസ്രായേൽ ആക്രമണം അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദിഷ്ട വെടിനിർത്തൽ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഒത്തുകൂടിയ ഹമാസ് പ്രതിനിധി സംഘത്തെ ലക്ഷ്യമിട്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
ദോഹയിലെ ഇസ്രായേലി ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. 'നിന്ദ്യവും ഭീരുത്വവും' എന്നാണ് ആക്രമണത്തെ യു എ ഇ വിശേഷിപ്പിച്ചത്. ഖത്തറിന് യു എ ഇയുടെ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
ഇസ്രായേലിന്റെ ക്രൂരമായ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനത്തെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഖത്തറിനുള്ള പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിക്കുകയും, ഖത്തറിനെ സഹായിക്കാൻ ലഭ്യമായ എല്ലാ മാർഗങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തുടർച്ചയായി ലംഘിക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സൗദി മുന്നറിയിപ്പ് നൽകുകയും ചെയ്തു.
നേപ്പാളില്‍ ഭരണപ്രതിസന്ധി, ഇടക്കാല സര്‍ക്കാര്‍ വന്നേക്കും, എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി
ഖത്തറിന് നേരെ നടന്ന ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അന്യായമായ ആക്രമണം എന്നാണ് കുവൈത്ത് വിശേഷിപ്പിച്ചത്.
ഖത്തറിൽ, ഇസ്രായേൽ നടത്തിയ ആക്രമണം, അന്താരാഷ്ട്ര നിയമങ്ങളുടെയും രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്റെയും മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഒമാൻ അഭിപ്രായപ്പെട്ടു. ഭീരുത്വം നിറഞ്ഞ നടപടിയെന്നാണ് ജോർദാൻ ഇസ്രായേൽ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ഈ മേഖലയെ അസ്ഥിരപ്പെടുത്താനാണ് ഇസ്രായേൽ ശ്രമമെന്ന് ലെബനൻ അഭിപ്രായപ്പെട്ടു.
ഖത്തറിന്റെ പരമാധികാരത്തിന്റെ മേലുള്ള നഗ്നമായ ലംഘനമാണെന്ന് ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് യുഎൻ അഭിപ്രായപ്പെട്ടു