തിരുവമ്പാടി: ഇരട്ട വോട്ടര്‍ പട്ടിക ക്രമക്കേടില്‍ പുതിയ ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.മുഹമ്മദ് ദിഷാല്‍. തിരുവമ്പാടിയിലും വോട്ടര്‍ പട്ടിക ക്രമക്കേട് നടന്നതായി അദ്ദേഹം ആരോപിച്ചു.
തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫിന്റെ ഭാര്യ അനുഷയ്ക്ക് മുക്കം മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ്-17 കച്ചേരിയിലും, കൂടരഞ്ഞി പഞ്ചായത്തിലെ വാര്‍ഡ്-9 ആനയോടും വോട്ടുള്ളതായി അദ്ദേഹം ഫെയ്്‌സ്ബുക്കില്‍ കുറിച്ചു. രണ്ട് വോട്ടുകളുമുള്ളത് പുതുതായി ചേര്‍ക്കപ്പെട്ട ലിസ്റ്റിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വാര്‍ഡ് കമ്മിറ്റികളുടെ പരിശോധനയിലാണ് ഈ വിവരം ലഭിച്ചത്. മറുപടി പറയേണ്ടത് എംഎല്‍എയാണ്, ഈ രണ്ട് വോട്ടും ആരുടേതാണെന്നും അദ്ദേഹം ഫെയ്്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പല സ്ഥലങ്ങളിലും ഇത്തരം അട്ടിമറികള്‍ സിപിഎം നടത്തിയിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.