കുന്ദമംഗലം : സദയം ചാരിറ്റബിൾ ട്രസ്റ്റ് ഡോ. സായ് മെഡ് സ്റ്റാർ ഹോമിയോപ്പതി മൾട്ടി സ്പെഷ്യാലിറ്റി ക്ലിനിക്കുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
ഈ മാസം 20 ന് രാവിലെ 10 മുതൽ കുന്ദമംഗലം എം എൽഎ റോഡിൽ മെഡിമാളിലെ ക്ലിനിക്കിലാണ് ക്യാമ്പ്. സൗജന്യ മരുന്ന് വിതരണവും കണ്ണ്, പ്രമേഹ പരിശോധനയും നടക്കും. കുറഞ്ഞ നിരക്കിൽ സമ്പൂർണ ഹെൽത്ത് ചെക്കപ്പും ഉണ്ടായിരിക്കും. തുടർ ചികിൽസക്ക് മുപ്പത് ശതമാനം ഇളവ് നൽകുന്ന പ്രിവിലേജ് കാർഡും നൽകും.
രജിസ്ടേഷന് : 7907876102, 9747964450.