അടിവാരം: മേഞ്ഞു നടന്ന പോത്ത് വഴി തെറ്റി അടിവാരം അങ്ങാടിയിലെ ടാക്സി സ്റ്റാൻഡിനു മുൻപിലെ ഓവു ചാലിൽ കുടുങ്ങി. പോത്തിൻ്റെ കരച്ചിൽ കേട്ട് നാട്ടുകാർ വിവരം അറിയിച്ചതിനാൽ മുക്കത്ത് നിന്നും ഫയർ ഫോഴ്സ് എത്തി പോത്തിനെ രക്ഷപ്പെടുത്തി,
മുക്കം ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഗഫൂർ,അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഫയസ് അഗസ്റ്റിൻ,സീനിയർ ഫയർ ഓഫീസർ എം എ സുമിത്ത്,സേന അംഗങ്ങളായ കെ പി അജീഷ്, പി നിയാസ്, കെ.പി നിജാസ്, വി.എം മിഥുൻ,പിടി അനീഷ്, എം.പി അനീഷ്,ഹോം ഗാർഡ് പി കെ രാജൻ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ രക്ഷിച്ചത്