ദുബൈ: ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്. യുഎഇയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ജയം ഇന്ത്യ അനായാസം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.കുല്‍ദീപ് യാദവ് നാല് വിക്കറ്റ്, ശിവം ദുബൈ 3 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.
58 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30 ) ശുഭ്മാന്‍ ഗില്ലും(9 പന്തില്‍ 20 ), സൂര്യകുമാര്‍ യാദവ്( 2 പന്തില്‍ 7) ചേര്‍ന്ന് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 60 റണ്‍സ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു.
ഇന്നിങ്‌സ് തുടങ്ങി 26 റണ്‍സെടുക്കുന്നതിനിടെ യുഎഇയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 17 പന്തില്‍ നിന്ന് 12 റണ്‍സെടുത്ത അലിഷന്‍ ഷറഫുദിനാണ് പുറത്തായത്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്താകല്‍. പിന്നീട് തൊട്ടടുത്ത ഓവറില്‍ യുഎഇക്ക് രണ്ടാം വിക്കറ്റും നഷ്ടമായി മുഹമ്മദ് ഷൊഹൈബി(2)ന്റെ വിക്കറ്റെടുത്ത് വരുണ്‍ ചക്രവര്‍ത്തിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് 47 ന് 3, 48 ന് 4, 50ന് 5 എന്നിങ്ങനെ തുടങ്ങി കൂട്ടത്തകര്‍ച്ചയിലേക്ക് യുഎഇ വീണു.
ക്യപറ്റന്‍ മുഹമ്മദസ് വസീം(19), ഹര്‍ഷിത് കൗശിക്(2), ആസിഫ് ഖാന്‍(2),സിമ്രാന്‍ജീത്ത് സിങ്(1),ധ്രുവ് പരശര്‍(1), ജുനൈദ്(0), ഹൈദര്‍ അലി(1) എന്നിങ്ങനെ വിക്കറ്റുകള്‍ വീണു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും ശിവം ദുബെ 3 വിക്കറ്റുകളും നേടിയപ്പോള്‍ ബുംറയും അക്ഷര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഒന്ന് വീതം വിക്കറ്റുകള്‍ നേടി.