കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ ദേവകി (79)വയസ്സാണ് കിണറ്റിൽ വീണു മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ വയോധികയെ കാണാനില്ലാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിൽ നടുവിലാണ് വയോധിക കിണറ്റിൽ വീണതായി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻതന്നെ മീൻചന്ത ഫയർഫോഴ്സ്‌സിനെ വിവരം അറിയിച്ചു. തുടർന്ന് മീഞ്ചന്ത അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ E.ശിഹാബുദ്ധീൻ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ W.സനൽ എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത സ്റ്റേഷനിൽ നിന്നും ഫയർ ആൻഡ് റെസ്ക ഓഫീസർമാരായ അബ്ദുൽസലാം, അജികുമാർ ,മുകേഷ്, അനൂപ്.V. K, അതുൽ മോഹൻ, നന്ദകുമാർ,വനിതാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സ്വാതികൃഷ്ണ,അതുല്യ സുന്ദരൻ ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർമാരായ ഹോം ഗാർഡ് ശ്രീനാഥ്,മനോഹരൻ എന്നിവർ അടങ്ങുന്ന സേന സ്ഥലത്തെത്തി.
40 അടിയോളം ആഴമുള്ളതും 20 അടിയോളം വെള്ളമുള്ളതുമായ കിണറ്റിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനൂപ് വി കെ റോപ്പിന്റെ സഹായത്താൽ ഇറങ്ങി ആളെ നെറ്റിൽ കയറ്റി പുറത്തെടുത്തു.
ഉടൻ തന്നെ വയോധികയെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.