മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. 36 പൈസയുടെ നഷ്ടത്തോടെ 88.47 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള താരിഫ് പ്രശ്‌നമാണ് പ്രധാനമായി രൂപയെ ബാധിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഡോളര്‍ ശക്തിയാര്‍ജിച്ചതും കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും എണ്ണവില ഉയര്‍ന്നതും അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിച്ച മറ്റു ഘടകങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഉണ്ടായ അനുകൂല സൂചനകളുടെ ചുവടുപിടിച്ച് രൂപ തിരിച്ചുവരുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ബുധനാഴ്ച നാലുപൈസയുടെ നേട്ടത്തോടെ 88.11 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്.
40 ലക്ഷം സമ്പാദിക്കാം, പലിശ മാത്രമായി കിട്ടുക 17ലക്ഷം രൂപ; ഇതാ ഒരു അടിപൊളി പ്ലാന്‍
സെപ്റ്റംബര്‍ രണ്ടിന് രേഖപ്പെടുത്തിയ 88.15 എന്ന റെക്കോര്‍ഡ് താഴ്ചയാണ് ഇന്ന് തിരുത്തിയത്. അതേസമയം ഓഹരി വിപണി നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 123 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ്.