ചമൽ: നിർമ്മല യു.പി. സ്കൂൾ ചമലിൽ വാർഷിക സ്പോർട്സ് മീറ്റ് *SPORTOPIA* വളരെ ആവേശത്തോടെ സംഘടിപ്പിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിന് ഹെഡ്മിസ്ട്രസ് ജിസ്ന ജോസ് അധ്യക്ഷത വഹിച്ചു. സ്പോർട്സ് മീറ്റ് സ്കൂൾ മാനേജർ റവ.ഫാ.ജിന്റോ വരകിൽ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിനും മാർച്ച് പാസ്റ്റിനും ശേഷം വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. കിഡ്‌ഡിസ് വിഭാഗത്തിൽ ഏറ്റവും വേഗമേറിയ താരങ്ങളായി റാഷിദ് കെ.വി. യും, ദിൽഷാന എ.പി. യും തെരഞ്ഞെടുക്കപ്പെട്ടു. സബ്ജൂനിയർ വിഭാഗത്തിൽ ഏറ്റവും വേഗമേറിയ താരങ്ങളായി നഹ്യാനും, വൈഗ പി. യും തെരഞ്ഞെടുക്കപ്പെട്ടു. വളരെ ആവേശകരമായി നാല് ഹൗസുകളിലായി മത്സരങ്ങൾ നടത്തപ്പെട്ടു. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഗ്രീൻ ഹൗസ് കിരീടം സ്വന്തമാക്കി. വിജയികൾക്ക് ഹെഡ്മിസ്ട്രസ് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി ആദരിച്ചു. പി. ടി.എ പ്രസിഡണ്ട് ശ്രീഹാസിഫ് പി ,വൈസ് പ്രസിഡണ്ട് ശ്രീനൂറുദ്ദീൻഎന്നിവരുടെ സജീവ പങ്കാളിത്തംഉണ്ടായിരുന്നു.സ്പോർട്സ് മീറ്റിന് മനോജ് ടി. ജെ, ബിജോയ് ജോസഫ്, ജവാദ് പി എന്നിവർ നേതൃത്വം നൽകി.