കന്നൂട്ടിപ്പാറ: IUMLPS AZTECA 4.0 സ്കൂൾ സ്പോർട്സ് മീറ്റിന് പ്രൗഢമായ തുടക്കം.ആവേശം തുടിക്കുന്ന രണ്ട് ദിവസത്തെ സ്പോർട്സ് മേളക്ക് താമരശ്ശേരി AEO പൗളി മാത്യു പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി. പ്രധാന അധ്യാപിക ജസീന കെ പി കുട്ടികൾക്ക് വിജയാശംസകൾ അർപ്പിച്ചു സംസാരിച്ചു..നാല് ഗ്രൂപ്പുകളായി തിരിച്ച കായികമേള വീക്ഷിക്കാൻ രക്ഷകർത്താക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയിയെ സമാപന ദിവസമായ തിങ്കളാഴ്ച നിശ്ചയിക്കപ്പെടും.
BRC കോഡിനേറ്റർ റാലിസ രാജു, മുൻ സീനിയർ അധ്യാപകൻ ആരിഫ് മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..
SRG കൺവീനർ ദിൻഷ ദിനേശ്, അത്ലിക്കോ സ്പോർട്സ് ക്ലബ് കൺവീനർ ഫൈസ് ഹമദാനി, സ്പോർട്സ് കോഡിനേറ്റർ കെ സി ശിഹാബ്, വിങ്സ് പ്രിൻസിപ്പൽ സജീന ടീച്ചർ, തസ്ലീന പി പി,ഷബീജ് ടി,നീതു പീറ്റർ, അനുശ്രീ പി പി,
റൂബി എം എ,
ഷാഹിന കെ കെ,മിൻഹാജ് കെ എം, മുഹമ്മദലി പി കെ,മുബീർ തോലത്ത്,സലാം കന്നൂട്ടിപ്പാറ,
ഫൈസൽ കന്നൂട്ടിപ്പാറ,ഷാനിദ് പൊയിൽ, മിൻഹാജ്,എന്നിവർ നേതൃത്വം കൊടുത്തു..