കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും റെക്കോര്‍ഡ്. പവന് 560 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. സെപ്റ്റംബര്‍ 10ാം തീയതി സ്വര്‍ണവില 81,000 കടന്നിരുന്നു. ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. 10,200 രൂപയായാണ് വില വർധിച്ചത്. പവന്റെ വിലയിൽ 560 രൂപയുടേയും വർധനയുണ്ടായി. 81,600 രൂപയായാണ് വില വർധിച്ചത്.
18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്ന് 8375 രൂപയിലേക്ക് എത്തി. വെള്ളിവിലയിലും നേരിയ വർധന രേഖപ്പെടുത്തി. അതേസമയം, ആഗോളവിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തി.
തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് സ്വർണവില ഉയരുന്നത്. സ്പോട്ട് ഗോൾഡ് നിരക്ക് 0.4 ശതമാനം ഉയർന്ന് 3,647.76 ഡോളറായി. ഇൗ ആഴ്ച മാത്രം സ്വർണവിലയിൽ 1.7 ശതമാനത്തിന്റെ വർധനയുണ്ടായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 0.4 ശതമാനം ഉയർന്ന് സ്വർണവില 3,686.50 ഡോളറായി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശകുറക്കുമെന്ന പ്രതീക്ഷകൾ തന്നെയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.