കാസർഗോഡ് കുറ്റിക്കോലിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് ഭർത്താവ് ജീവനൊടുക്കി. കുറ്റിക്കോലിലെ ഓട്ടോ ഡ്രൈവർ സുരേന്ദ്രനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ സിനിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് സംശയം. ബേഡകം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു