തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ പാതിരമണ്ണ് ഭാഗത്ത് ഇരുവഴിഞ്ഞി പുഴയിൽ നിരവധിപേർക്ക് നീർനായയുടെ കടിയേറ്റു.
പാതിരമണ്ണ് ഗ്രൗണ്ട് ഭാഗം, കുഴികണ്ടംകടവ്, പയ്യടിമുക്ക് എന്നീ ഭാഗത്തുനിന്നുമാണ് അഞ്ചോളം പേർക്ക് കടിയേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലും മെഡിക്കൽ കോളേജ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.
പ്രദേശത്തെ പുഴയിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് വാർഡ് മെമ്പർ കെ.അബ്‌ദുറഹ്മാൻ പറഞ്ഞു.