കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മല്‍സ്യ ബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകര്‍ന്നു. ഇന്നു പുലര്‍ച്ചെ മല്‍സ്യ ബന്ധനത്തിനു പോയ ശ്രീ ശബരി എന്ന തോണിയാണ് ബേപ്പൂരില്‍ വെച്ച് ബോട്ട് ഇടിച്ച് തകര്‍ന്നത്.
സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വലിയ മങ്ങാട് സ്വദേശി കുഞ്ഞഅവദയ്ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തോണിയില്‍ ഉണ്ടായിരുന്നവര്‍ കടലിലേയ്ക്ക് തെറിച്ചുവീണു. വേലി വളപ്പില്‍വിജയന്‍ വേലി വളപ്പില്‍ അമര്‍നാഥ്, ഏഴുകുടിക്കല്‍ പ്രകാശന്‍, വലിയ മങ്ങാട് കുഞ്ഞവദ. തുടങ്ങിയവരാണ് തോണിയില്‍ ഉണ്ടായിരുന്നത്. മത്സ്യ ബന്ധനം നടത്തുമ്പോയായിരുന്നു അപകടം ഇടിയുടെ ആഘാതത്തില്‍ തോണി രണ്ടായി മുറിഞ്ഞു.
കടലിലേയ്ക്ക് വീണവരെ ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ കുഞ്ഞ അവദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോസ്റ്റല്‍ പോലീസില്‍ വിവരമറിയിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.