പുതുപ്പാടി: ഗ്രാമപഞ്ചായത്തും എസ് ബി ഐ ലൈഫും സംയുക്തമായി തൊഴില്‍മേള സംഘടിപ്പിച്ചു. തൊഴിൽമേള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജുമുനിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിജു ഐസക് അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ ക്ഷേമകാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു കുനിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷംസീർ പോത്താറ്റിൽ, ബിജു തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു താന്നിക്കാകുഴി എസ് ബി ഐ ലൈഫ് സ്റ്റാഫുകളായ അലീന,സ്നേഹ, എന്നിവർ സംസാരിച്ചു.