ബാംഗ്ലൂരിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 81 ഗ്രാം എം .ഡി.എം. എ യുമായ മുക്കം നീലേശ്വരം വിളഞ്ഞി പിലാക്കൽ മുഹമ്മദ് അനസി(20)നെയാണ് ഇന്ന് ഉച്ചയ്ക്ക് താമരശ്ശേരി ചുങ്കത്തിന് അടുത്തുവെച്ച് പോലീസ് പിടികൂടിയത്.
ബാംഗ്ലൂരിലെ മൊത്ത കച്ചവടക്കാരിൽ നിന്നും വാങ്ങി കോഴിക്കോട് ജില്ലയിൽ വിൽപ്പന നടത്തുകയാണ് ഇയാൾ.ഒരു വർഷമായി ബാംഗ്ലൂരിൽ കഫെ ഷോപ്പിൽ ജീവനക്കാരനാണ് .പിടികൂടിയ ലഹരി മരുന്നിന് കേരളത്തിൽ മൂന്നുലക്ഷം രൂപയോളം വരും. സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എം.ഡി. എം .എ. ബാംഗ്ലൂരിൽ നിന്നും സ്കൂട്ടറിൽ നേരിട്ട് വരുന്ന വഴിയാണ് ഇയാൾ പിടിയിലായത്.