കുന്ദമംഗലം: കാരന്തൂരിൽ ഓട്ടോ മറിഞ്ഞ് വയോധികൻ മരിച്ചു. ഓട്ടോ ഡ്രൈവറായ വര്യട്ട്യാക്ക് കുറുമണ്ണിൽ താമസിക്കുന്ന രവീന്ദ്രൻ (65) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ ദേശീയ പാതയിൽ കാരന്തൂർ മഹല്ല് ജുമാ മസ്ജിദിന് സമീപമായിരുന്നു അപകടം. രവീന്ദ്രൻ ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ: വസന്ത. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ സുധീർ, ജനീഷ്.