മലപ്പുറം: വണ്ടൂർ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. വാണിയമ്പലം പെട്രോൾ പമ്പ് ഉടമ യു.സി. മുകുന്ദന്‍റെ മകൻ മുരളി കൃഷ്ണൻ എന്ന കുട്ടൻ (32) ആണ് മരിച്ചത്. വീട്ടിൽ നിന്നും വാട്ടർ സർവിസ് ചെയ്തു കൊണ്ടിരിക്കെയാണ് ഷോക്കേൽക്കുന്നത്.
വൈദ്യുതി ബന്ധം വിച്ഛേദിക്കുക: ഷോക്കേറ്റ വ്യക്തിയെ തൊടുന്നതിന് മുൻപ്, മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. ഇത് സാധിച്ചില്ലെങ്കിൽ, ഉണങ്ങിയ മരക്കഷ്ണം, പ്ലാസ്റ്റിക്, റബ്ബർ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തുക്കൾ ഉപയോഗിച്ച് ആ വ്യക്തിയെ വൈദ്യുതി സ്രോതസ്സിൽ നിന്ന് വേർപെടുത്തുക. ഒരിക്കലും നഗ്നമായ കൈകൾകൊണ്ട് തൊടരുത്