കൊയിലാണ്ടി: മൂടാടിയിൽ ട്രെയിൻതട്ടി യുവാവ് മരിച്ചു. മൂടാടി റെയിൽവേ ഗേറ്റിന് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 12 മണിയോട് കൂടിയാണ് സംഭവം.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസ് സ്ഥലത്തെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.