തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനായ രാജനെ ഇടിച്ച് കൊന്നത് പാറശാല SHO പി. അനിൽ കുമാർ തന്നെ. വാഹനമോടിച്ചത് അനിൽ കുമാർ തന്നെയെന്ന് സ്ഥിരീകരിച്ചു. അനിൽ കുമാർ കുറ്റം സമ്മതിച്ചു. മറ്റൊരാൾ കൂടി കാറിലുണ്ടായിരുന്നെന്നും മൊഴി.
കഴിഞ്ഞ ഒൻപതിന് പുലർച്ചെ ആറുമണിയോടെയാണ് കിളിമാനൂർ പൊലീസ് സ്‌റ്റേഷന് സമീപം വാഹനമിടിച്ച നിലയിൽ രാജനെ കണ്ടെത്തുന്നത്. അപകടമുണ്ടാക്കി നിർത്താതെ പോയ എസ്എച്ച്ഒയുടെ ഗുരുതര അനാസ്‌ഥയിൽ ഒരു മണിക്കൂറോളം റോഡിൽ കിടന്നാണ് രാജന്റെ ദാരുണാന്ത്യം. മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴേയ്ക്കും ചോരവാർന്ന് മരണം സംഭവിച്ചിരുന്നു.
അതേ സമയം രക്‌തം വാർന്ന റോഡിൽ കിടന്നിട്ടും
ആശുപത്രിയിലെത്തിക്കാനുള്ള മര്യാദ പോലും കാണിച്ചില്ലെന്ന് രാജന്റെ സഹോദരി. നീതിവേണമെന്നും, പാവങ്ങളായതുകൊണ്ട് പൊലീസ് അവഗണിക്കുന്നുവെന്നും രാജന്റെ സഹോദരി ബേബി പറഞ്ഞു.