കോഴിക്കോട്: താമരശ്ശേരിയിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 13 കാരനെ പത്ത് ദിവസമായിട്ടും കണ്ടെത്താനായില്ല. കോടഞ്ചേരി പഞ്ചായത്തിലെ നാലുസെന്റ് ഉന്നതിയിലെ വിജിത് വിനീതിനെയാണ് കാണാതായത്.
തിരുവോണ ദിവസമാണ് കുട്ടിയെ കാണാതായത്.കോടഞ്ചേരി പൊലീസാണ് അന്വേഷണം നടത്തുന്നത്. കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. സിനിമ കാണാന്‍ പോയതായിരുന്നുവെന്നും താമരശ്ശേരി ചുങ്കത്ത് കുട്ടിയെ കൊണ്ടുവിട്ടിരുന്നുവെന്നും കൂട്ടുകാരും പറയുന്നു.രാത്രി എട്ടുമണിയോടെ കുട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിട്ടില്ല.