ഈങ്ങാപ്പുഴ:വ്യാപാരി വ്യവസായി ഏകോപന സമിതി ഈങ്ങാപ്പുഴ യുണിറ്റും, യുത്ത് വിങ്ങും കൂടി വ്യാപാരികളുടെയും, നാട്ടുകാരുടെയും സഹകരണത്തോടെ ആറു മാസത്തോളമായി നടത്തി വരുന്ന ഫെസ്റ്റിന്റെ ബംബർ നറുക്കെടുപ്പ് ഇന്നലെ വൈകുന്നേരം(13/9/25) ബസ്റ്റാന്റിൽ വെച്ച് നടന്ന ചടങ്ങിൽ നിർവ്വഹിച്ചു.
ബംബർ പ്രൈസ് നറുക്ക് (Hero Destini, Scooter) കഴിഞ്ഞ തവണ ഒന്നാം സമ്മാനർഹനായ (മാരുതി കാർ )ഷംസീർ കക്കാട് നിർവ്വഹിച്ചു.
പിന്നീടുള്ള ഒൻപത് സമ്മാങ്ങൾ ഫ്രിഡ്ജ്,സ്മാർട്ട് ഫോൺ,LED-TV, വാഷിങ് മെഷിൻ,സൈക്കിൾ,തയ്യൽ മെഷിൻ, സ്റ്റാന്റ് ഫാൻ, അയെൺ ടേബിൾ,ഡിന്നർ സെറ്റ്,എന്നിവയുടെ നറുക്കുകൾ യുണിറ്റ് പ്രസിഡന്റ് B മൊയ്‌ദീൻ കുട്ടി,ജനറൽ സെക്രട്ടറി ശിഹാബ്, ട്രഷറര്‍ സുലൈമാൻ, ഫെസ്റ്റ് ചെയർമാൻ സൻഫീർ, കൺവീനർ മനാഫ് MK, വൈസ് പ്രസിഡന്റ് യുസഫ് KP,യുത്ത് പ്രസിഡന്റ് ജംഷിദ്,ട്രഷറര്‍ റിയാസ്, വനിത വിംഗ് സെക്രട്ടറി സൽമത് എന്നിവർ നിർവ്വഹിച്ചു.
അതൊടനുബന്ധിച്ചു യുത്ത് വിംഗ് കമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയും, നൂർ വയനാടിന്റെ സംഗീത വിരുന്നും അരങ്ങേറി.യോഗം യുണിറ്റ് പ്രസിഡന്റും ജില്ലാ കമ്മിറ്റി മെമ്പറുമായ ബി. മൊയ്‌ദീൻ കുട്ടി നിയന്ദ്രിച്ചു, ഫെസ്റ്റ് കൺവീനർ മനാഫ് സ്വാഗതവും, ചെയർമാൻ സൻഫീർ നന്ദിയും പറഞ്ഞു.