പത്തനംതിട്ട : പത്തനംതിട്ട ഹണിട്രാപ് കേസില്‍ ട്വിസ്റ്റ്. ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാക്കള്‍ക്ക് രശ്മിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രശ്മിയുമായി യുവാക്കള്‍ ഇരുവരും സ്ഥിരം സെക്സ്ചാറ്റ് നടത്തിയിരുന്നെന്നാണ് കണ്ടെത്തല്‍. ഇതറിഞ്ഞ ഭര്‍ത്താവ് ജയേഷ് പ്ലാന്‍ ചെയ്ത പദ്ധതിയാണിതെന്നാണ് ലഭിക്കുന്ന സൂചനകള്‍.
ഭാര്യയും യുവാക്കളും തമ്മിലുള്ള ബന്ധം മനസിലാക്കിയ ജയേഷ് ആണ് ഇരുവരേയും വീട്ടിലേക്കെത്തിക്കാനായി മുന്‍കൈ എടുത്തത്. അതിനായി രശ്മിയെക്കൊണ്ടുതന്നെ ഇരുവരേയും വിളിപ്പിച്ചു. റാന്നി സ്വദേശിയായ യുവാവിനേയും ആലപ്പുഴ സ്വദേശിയായ യുവാവിനേയും രശ്മി വീട്ടിലേക്ക് വിളിച്ചു. പാതിവഴിയിലെത്തി വിളിച്ചുകൊണ്ടുവന്നത് ഭര്‍ത്താവ് ജയേഷ് തന്നെ. വീട്ടിലെത്തിച്ച ശേഷം കട്ടിലില്‍ നഗ്നരായി കിടക്കാന്‍ ആവശ്യപ്പെടുകയും പിന്നാലെ അതിക്രൂരമായ മര്‍ദനവും പീഡനവും നടത്തുകയും ചെയ്തു.
ആഭിചാരം ചെയ്യുന്ന തരത്തില്‍ മര്‍ദിച്ചു. ഭാര്യക്കൊപ്പം ലൈംഗികബന്ധം നടത്തുന്ന പോലെ അഭിനയിക്കാനായി ആവശ്യപ്പെട്ടതും ജയേഷ് ആണ്. ഇതെല്ലാം തന്റെ മൊബൈലില്‍ ജയേഷ് ചിത്രീകരിക്കുകയും ചെയ്തു. ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡറില്‍ നിന്നും രണ്ട് യുവാക്കളുടേയും ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.
യുവാക്കളെ കെട്ടിത്തൂക്കി അതിക്രൂര മര്‍ദനമാണ് ജയേഷ് നടത്തിയത്. ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചതുള്‍പ്പടെ യുവാക്കള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമാണ്. ചരൽക്കുന്ന് സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് പിടിയിലായത്. സെപ്റ്റംബര്‍ 1നാണ് മാരാമണ്‍ ജങ്ഷനില്‍ നിന്നും റാന്നി സ്വദേശിയെ പ്രതി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുന്നത്.
കട്ടിലില്‍ കിടത്തി നഗ്നനാക്കിയ ശേഷം ദേഹമാസകലം മുളകുസ്പ്രേ അടിച്ചു. ജനനേന്ദ്രിയത്തില്‍ 23 സ്റ്റാപ്ലറുകള്‍ അടിച്ചു. ഇരുമ്പുവടികൊണ്ട് ദേഹമാസകലം അടിച്ചു, നഖം പിഴുതെടുത്തു, മൊബൈലും പണവും തട്ടിയെടുത്ത ശേഷം യുവാവിനെ പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.
ആലപ്പുഴ സ്വദേശിയെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടതും യുവതിയാണ്. വീട്ടിലെത്തിച്ച ശേഷം സമാനമായ രീതിയില്‍ പീഡിപ്പിക്കുകയായിരുന്നു. ഇയാളെയും പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു പ്രതികള്‍. ഓട്ടോ തൊഴിലാളികളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോക്ടറാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരമറിയിച്ചത്. ഗുരുതരമായ അവസ്ഥയിലായിരുന്ന യുവാക്കളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. വിഡിയോ ഉള്‍പ്പെടെ പകര്‍ത്തിയതുകൊണ്ട് പുറത്തറിഞ്ഞാല്‍ നാണക്കേട് ആവുമെന്ന് ചിന്തിച്ചാണ് പരാതിപ്പെടാതിരുന്നതെന്നാണ് യുവാക്കള്‍ പറയുന്നത്