കൽപ്പറ്റ: കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കോട്ടത്തറ സ്വദേശിനിയായ അധ്യാപിക മരിച്ചു. ചോലപ്പുറം വീട്ടിയേരി വീട്ടിൽ ശ്രീനിത (32) ആണ് മരിച്ചത്. കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐ.ടി. അധ്യാപികയാണ്. ശ്രീനിതയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.