കോടഞ്ചേരി: മൈക്കാവ് ചുണ്ടക്കുന്നിൽ നിന്നും തിരുവോണ നാളിൽ കാണാതായ കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി വിജിത് വിനീതിനെ തമഴ്നാട് തഞ്ചാവൂരിന് സമീപം ഉസ് ലാം പെട്ടിയിൽ നിന്നും കോടഞ്ചേരി പോലീസ് കണ്ടെത്തി, കോഴിക്കോട് നിന്നും ട്രൈനിൽ കയറി ആദ്യം തിരുപ്പൂരിലും, പിന്നീട് മധുരയിലും എത്തിയ ശേഷം തഞ്ചാവൂരിന് സമീപമുള്ള ഉസ് പെട്ടിയിലെ ഒരു കാലി തീറ്റ കമ്പനിയിൽ ജോലിക്ക് കയറിയതായ വിവരവും പുറത്തു വരുന്നുണ്ട്.