ന്യൂഡല്‍ഹി: വിവാദ വഖഫ് ഭേദഗതി നിയമം സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തു. ഒരാൾക്ക് തന്റെ സ്വത്ത് വഖഫ് ചെയ്യണമെങ്കിൽ അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന നിബന്ധനക്കാണ് സ്റ്റേ. വിവാദ വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന മുസ്‍ലിം മത സംഘടനകളുടെ ആവശ്യത്തിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ വിനോദ് ചന്ദ്രൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. മേയ് മാസം വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം.
ജില്ലാ കലക്ടറുടെ അധികാരം സുപ്രീംകോടതി സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് വരുന്ന വരെ വഖഫ് സ്വത്തുകളുടെ സ്വഭാവം മാറ്റരുതെന്നും കോടതി വ്യക്തമാക്കി. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവിൽ കഴിവതും മുസ്‌ലിം ആയിരിക്കണം. എന്നാൽ മുസ്‍ലിം ഇതര വിശ്വാസിയെയും വഖഫ് ബോര്‍ഡ് സിഇഒ ആക്കാം. നിയമത്തിലെ ചട്ടങ്ങൾ രൂപീകരിക്കുന്നത് വരെയാണ് സ്റ്റേ എന്നും കോടതി അറിയിച്ചു. വകുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജ്യവ്യാപകമായി വഖഫ് സ്വത്തുക്കൾ കൈയേറുകയും ഇടിച്ചുനിരത്തുകയും ചെയ്യുമ്പോഴാണ് സുപ്രീംകോടതി വിധി.
വഖഫ് ബോര്‍ഡുകളില്‍ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അഞ്ച് വര്‍ഷം ഇസ്‍ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണം. ദീര്‍ഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കള്‍ക്ക് സാധുതയുണ്ട്. എല്ലാ സ്വത്തുക്കള്‍ക്കും രേഖകള്‍ നിര്‍ബന്ധമാക്കാനാകില്ല. അന്വേഷണം