കൊയിലാണ്ടി: കൊയിലാണ്ടി അരിക്കുളം സ്വദേശി മുത്താമ്പി പുഴയിൽ ചാടി മരിച്ചു. അരിക്കുളം മാവട്ട് സ്വദേശി മോവർ വീട്ടിൽ പ്രമോദ് (48) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചു മണിയോടെ കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചു ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം പുഴയിൽ തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. രാവിലെ 9.30 ഓട് കൂടി പാലത്തിൽ നിന്നും കുറച്ചു ദൂരം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ ബൈക്കും മൊബൈൽ ഫോണും പാലത്തിനരികിൽ കാണപ്പെട്ടിരുന്നു.
കൊയിലാണ്ടി അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ബിജു വി.കെയുടെ നേതൃത്വത്തിൽ എഎസ്ടിഒ അനിൽകുമാർ പി.എം, എസ്എഫ്ആർഒ അനൂപ് ബി.കെ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ അനൂപ് വി.കെ, അനൂപ്. പി, മനുപ്രസാദ്, അഭിലാഷ്, നിഖിൽ മല്ലിശ്ശേരി, നിഖിൽ, ഇർഷാദ് ടി.കെ, ജാഹിർ.എം, രജീഷ് വി.പി, സിജിത്ത്.സി, രജിലേഷ് സി.എം, ഹോം ഗാർഡുമാരായ അനിൽകുമാർ, സുധീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.