കൊല്ലം: കൊട്ടാരക്കര നീലേശ്വരത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. രണ്ട് ബൈക്കുകളിലായുണ്ടായിരുന്ന മൂന്ന് യുവാക്കളാണ് മരിച്ചത്. പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കൽ സ്വദേശി വിജിൽ, അജിത് എന്നിവരാണ് മരിച്ചത്.
കൊട്ടാരക്കര അമ്പലത്തുംകാല റോഡിൽ നീലേശ്വരം ഗുരുമന്ദിരത്തിന് സമീപത്തുവെച്ചാണ് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതും അപകടമുണ്ടായതും. ഒരു ബൈക്കിൽ മൂന്ന് പേരും മറ്റൊരു ബൈക്കിൽ ഒരാളുമാണ് ഉണ്ടായിരുന്നത്. ബൈക്കുകൾ അമിത വേഗത്തിലായിരുന്നുവെന്ന് സമീപവാസികളും നാട്ടുകാരും പറഞ്ഞു. യുവാക്കളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.