വയനാട് :ഭര്‍ത്താവിനെ തലയ്‌ക്ക് അടിച്ചുകൊന്ന സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. കാര്യമ്പാതി ചന്ദ്രനെ (56) കൊലപ്പെടുത്തിയ ഭാര്യ ഭവാനി (54) യെ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു കൊലപാതകം.
പുലര്‍ച്ചെ മൂന്നു മണിയോടെ ശുചിമുറിയില്‍ പോകുന്നതിനായി കട്ടിലില്‍നിന്നും എഴുന്നേറ്റ ചന്ദ്രന്‍ നിലത്തു വീണെന്നായിരുന്നു മൊഴി.
മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മരണ കാരണത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.തുടര്‍ന്ന് കോണിച്ചിറ പൊലീസിന്റെ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. സ്ഥിരം മദ്യപാനിയായ ചന്ദ്രന്‍ വീട്ടില്‍വന്ന് പതിവായി ഉപദ്രവിക്കാറുണ്ടെന്ന് ഭാര്യ ഭവാനി മൊഴി നല്‍കി. വഴക്കിനിടെ ഭവാനി ചന്ദ്രന്റെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.