തൃശ്ശൂർ: സനാതനധർമ്മം എല്ലാ മനുഷ്യരാശിയെയും പൂർണ്ണതയോടെ ഉൾക്കൊള്ളുന്നതാണെന്നും അതിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇല്ല എന്നും മൗനയോഗി സ്വാമിഹരിനാരായണൻ പ്രസ്താവിച്ചു.തൃശ്ശൂർ ഫ്രീ ലൈഫ് ഫൗണ്ടേഷൻ ട്രസ്റ്റ് ഹാളിൽ ചേർന്ന വിശ്വസനാതന ധർമ്മ വേദിയുടെ സംസ്ഥാന നേതൃശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധർമ്മം മനുഷ്യന് ഈശ്വരനിലേക്കുള്ള വഴി കാട്ടിയാണ്. അവിടെ ഉത്തമ അധമ വഴിത്താരകൾ ഇല്ലെന്നും വിഭിന്നതകൾ അജ്ഞതയാൽ കടന്നു കൂടിയവയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വിശ്വസനാതന ധർമ്മ വേദി വൈസ് പ്രസിഡൻ്റ് ജയകുമാർ രാജാറാം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനിൽ എസ്സ് നായർ വയനാട് സ്വാഗതവും സംഘടന പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങളെ കുറിച്ച് വർക്കിംഗ് ചെയർമാൻ രാജ ഗോപാൽ വി.സി.കരട് രേഖ അവതരിപ്പിച്ചു. ജയപ്രകാശ് കേശവൻ, കെ.എം രവീന്ദ്രൻ എന്നിവർ ആശംസകൾ നടത്തി.
എം. ഉണ്ണികൃഷ്ണൻ മാസ്റ്റർ വട്ടോളി, അനീഷ് മുണ്ടക്കയം, രാമനാഥൻ തെട്ടിശ്ശേരി, പരമേശ്വരൻ നമ്പീശൻ, സുരോന്ദ്രൻ നായർ മഞ്ഞപ്ര, റ്റി. ആർ ഷാജി , പി ശ്രീജിത്ത്, ജയപ്രകശ്, ലക്ഷ്മി സുരേഷ്,ഗിരിജ തുടങ്ങിയവർ സംസാരിച്ചു. സനാതന ധർമ്മം സംബന്ധിച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ദക്ഷിണ കേരള കോർഡിനേറ്റർ ആയി ശ്രീ. ജയകുമാർ രാജാറാം, മദ്ധ്യ കേരള കോർഡിനേറ്റർ ആയി. രാജഗോപാൽ ഉത്തര കേരള കോർഡിനേറ്റർ ആയി ശ്രീ. അനിൽ എസ്സ് നായർ എന്നിവരെ യോഗം ചുമതലപെടുത്തി. ജില്ലാ കൺവീനർമാരായി സുനിൽ തളിയിൽ തിരുവനന്തപുരം -
രവീന്ദ്രൻ കെ.എം തൃശ്ശൂർ,
അനീഷ് മുണ്ടക്കയം, കോട്ടയം ,സുരേന്ദ്രൻനായർ മഞ്ഞപ്ര - എറണ്ണാകുളം, മണികണ്ഠൻ -വയനാട്
കെ.വി. ശിവരാജ് -പാലക്കാട് തുടങ്ങിയവരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്തെ എല്ലാ ജില്ല - താലൂക്ക് തലത്തിലും, സംസ്കൃതവും, വേദങ്ങളും മറ്റ് ആദ്ധ്യാത്മീക പഠനകേന്ദ്രങ്ങളും, ക്ലാസ്സുകളും സംഘടിപ്പിക്കുവാനും അതിനായി
സംസ്കൃത പഠന ആചാര്യനായി
സംസ്കൃത പണ്ഡിതൻ ശ്രീ ജയപ്രകാശ് കേശവൻ ജിയെയും, വേദപഠനആചാര്യനായി വേദ ആചാര്യശ്രീ ശ്രീജിത്ത് ജീ, എന്നിവരെയും ചുമതലപെടുത്തി. സംസ്ഥാന നേതൃസംഗമം നവംബർ 3ന് വയനാട് ജില്ലയിൽ സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ. എം.കെ
ഭാസ്കരൻ കൃതജ്ഞത പറഞ്ഞു.