കോഴിക്കോട് വിദേശങ്ങളിൽ വെച്ച് മരണമടയുന്ന പ്രവാസികളുടെ മൃതശരീരം നാട്ടിലേക്ക് കൊണ്ടുവരാൻ ഡബിൾ സീറ്റിന്റ ചാർജാണ് എല്ലാ വിമാന കമ്പനികളും ഈടാക്കുന്നത്. എന്നാൽ മറ്റു എല്ലാ രാജ്യങ്ങളിലും മൃതശരീരത്തിനു ഫ്രീ ട്ടിക്കറ്റ് ആയാണ് കൊണ്ട് പോവുന്നത്. ആഘോഷവേളകളിളും സ്കൂൾ അവധിക്കാലത്തും ടിക്കറ്റ് ചാർജ് ഇരട്ടിയും അതിലധികവും ഈടാക്കുന്നപ്രവണത അവസാനിപ്പിക്കാൻ അടിയന്തിര ഇടപെടലുകൾ ആവശ്യപ്പെട്ടും മൃതശരീരങ്ങൾ ഫ്രീ ആയി കൊണ്ടുവരാനും വിമാന കമ്പനികളുമായും സർക്കാരുമായും ഇടപെട്ടു ഉചിതമായ നടപടി ഉണ്ടാവണമെന്ന്
വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്കിയ നിവേദനത്തിൽ കെ എം സി.സി സംഘം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് (ദുബൈ) അഹമ്മദ് ബിച്ചി, സിപി അസീസ് ,ജംഷിദ് കണിയാത്ത് (ജിദ്ദ ) നേതൃത്വം നൽകി