പുതുപ്പാടി: ഈങ്ങാപ്പുഴയിൽ ഒരു ആക്ടവയും ഗുഡ്സും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എലോക്കര സ്കൂളിനടുത്ത നയാര പെട്രോൾ സ്റ്റേഷനു മുമ്പിലായാണ് അപകടം നടന്നത്. കാർ ഗുഡ്‌സിലും ഗുഡ്സ് നിയന്ത്രണം വിട്ട് താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിലും ഇന്നോവയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കാർ ഡ്രൈവർക്കും ബൈക്ക് യാത്രക്കാരനായ കാക്കവയൽ ചാമപ്പുറായിൽ അസീസിന് പരിക്കേറ്റു. പരിക്കേറ്റവരെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു.