നാദാപുരം: വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ രണ്ടു വയസ്സുകാരന്‍ വീട്ടില്‍ നിന്നിറങ്ങി നീങ്ങിയത് വാഹന തിരക്കേറിയ റോഡിലേക്ക്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് റോഡരികില്‍ തനിയെ നില്‍ക്കുകയായിരുന്ന കുഞ്ഞിന്റെ രക്ഷകരായി മാറിയത്. നാദാപുരം കക്കംവെള്ളിയിലാണ് ഞെട്ടലുണ്ടാക്കിയ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ കക്കംവെള്ളി സ്വദേശികളുടെ രണ്ട് വയസ്സുകാരന്‍ മകന്‍ കളിക്കുന്നതിനിടെ റോഡരികിലേക്ക് പോവുകയായിരുന്നു. കുഞ്ഞ് റോഡരികിലേക്ക് പോയത് വീട്ടുകാര്‍ അറിഞ്ഞില്ല. ഈ സമയത്ത് പട്രോളിങ് നടത്തുകയായിരുന്നു നാദാപുരം കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരായ കൈതക്കല്‍ രാജന്‍, സജിത് മുള്ളേരിയ, രജീഷ് ചേലക്കാട്, ഷിബിന്‍ തുടങ്ങിയവര്‍.