തിരൂരങ്ങാടി : കൊളപ്പുറത്ത് എംഡിഎംഎയുമായി തിരൂരങ്ങാടി സ്വദേശികൾ പിടിയിൽ. മമ്പുറം മൂഴിക്കൽ വെളക്കാടൻ ഹൗസിൽ ആഷിഖ് (30), മൂന്നിയൂർ തലപ്പാറ കൈതകത്ത് ഹൗസിൽ അഹ്മൽ (32) എന്നിവരെ പോലീസ് പിടികൂടിയത് . എ ആർ നഗർ കൊളപ്പുറം കോഴിക്കോട് കക്കാട് നാഷണൽ ഹൈവേ സർവീസ് റോഡിൽ വൈകിട്ട് 4.30 ഓടുകൂടിയാണ് കാറിൽ സഞ്ചരിച്ചിരുന്ന ഇവരെ പിടികൂടിയത്.
പ്രതികൾ വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന 10 .39 ഗ്രാം എംഡിഎംഎ 2 പേരിൽ നിന്നുമായി പോലീസ് പിടിച്ചെടുത്തു. 12 സിപ്പ് ലോക്ക് കവറുകൾ, ഗ്ലാസ് ഫണൽ, ട്യൂബ്, ഇലക്ട്രോണിക് ത്രാസ്, 3 മൊബൈൽ ഫോണുകൾ, 5770 രൂപ, കാർ എന്നിവയും പോലീസ് പിടിച്ചെടുത്തു.
തിരൂരങ്ങാടി താലൂക്ക് തഹസിൽദാരുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കി. എസ് ഐ വിൻസെന്റ് എഎസ്ഐ സുബൈർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിഷോർ, സജീർപ്രജീഷ്,ജിതിൻ എന്നിവരടങ്ങിയ
സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.