ചമൽ : കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്, ചമൽ ഗവൺമെന്റ് എൽ പി സ്കൂളിന് അനുവദിച്ച സ്പോർട്സ് കിറ്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസ് വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം അഷ്റഫ് പൂലോട്, മറ്റു സ്ഥിരം സമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ മുഹമ്മദ് അഷ്റഫ് മാസ്റ്റർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.