കട്ടിപ്പാറ:നാടിന്റെ ആവശ്യകത മനസ്സിലാക്കി, വാർഷിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും കായിക ഉപകരണങ്ങൾ വിതരണം ചെയ്ത കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ മാതൃകാപരമായ പ്രവർത്തനത്തെ ഐ.യു.എം.എൽ.പി. സ്കൂൾ അഭിനന്ദിച്ചു.
പഞ്ചായത്ത് കായികമേളയിൽ ഹാട്രിക്ക് വിജയവും സബ് ജില്ലയിലെ ചാമ്പ്യൻഷിപ്പ് പട്ടവും കരസ്ഥമാക്കി നിൽക്കുന്ന IUM LP സ്കൂളിലെ വിദ്യാർഥികൾക്ക് പഞ്ചായത്തിൽനിന്ന് ലഭിച്ച കായിക ഉപകരണങ്ങൾ കുട്ടികളിൽ കൂടുതൽ ആവേശമുണർത്തി.
ഗ്രാമങ്ങളിലെ യുവപ്രതിഭകളെ കണ്ടെത്താനും അവർക്ക് വളരാനുള്ള അവസരങ്ങൾ നൽകാനും ഇത്തരം പദ്ധതികളിലൂടെ സഹായകമാകും...
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ്, വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
എ കെ അബൂബക്കർ കുട്ടി, അഷ്‌റഫ് പൂലോട്, ജിൻസി തോമസ്, അനിൽ ജോർജ്, ശാഹിം ഹാജി, അഷ്‌റഫ് മാസ്റ്റർ, എന്നിവർക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി. കായിക മേഖലയിൽ കുട്ടികൾക്ക് വലിയ കുതിപ്പ് സമ്മാനിക്കുമെന്ന് സ്വീകരണ ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപിക ജസീന സൂചിപ്പിച്ചു.. പിടിഎ പ്രസിഡണ്ട് ഷംനാസ് പൊയിൽ അധ്യക്ഷനായി.കായിക മേഖലയിൽ പുതുചരിത്രം തീർക്കാൻ ഇത്തരത്തിലുള്ള പ്രോത്സാഹനത്തിലൂടെ സാധിക്കുമെന്ന് സ്കൂൾ സ്പോർട്സ് കോഡിനേറ്റർ കെസി ശിഹാബ്, സ്പോർട്സ് ക്ലബ് കൺവീനർ ഫൈസ് മാസ്റ്റർ എന്നിവർ സൂചിപ്പിച്ചു..
എസ്. ആർ ജി കോഡിനേറ്റർ ദിൻഷാ ദിനേശ്, വിങ്സ് പ്രിൻസിപ്പൽ സജീന,സ്റ്റാഫ് സെക്രട്ടറി തസ്ലീന പി പി, ഷബീജ് ടി, നീതു പീറ്റർ, അനുശ്രീ പി പി,റൂബി എം എ, ഷാഹിന കെ കെ, തസ്‌നി എ കെ, എന്നിവർ സന്നിഹിതരായി.