മുക്കം: മുക്കത്തെ സ്വകാര്യ ബാറിൽനിന്ന് മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി അക്രമം നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം തൃപ്പനച്ചി സ്വദേശി അബൂബക്കർ സിദ്ദീഖാണ് പിടിയിലായത്. ചൊവ്വാഴ്ച പുലർച്ച രണ്ടരയോടെയാണ് സംഭവം.
ബാറിൽനിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ ശേഷം വാഹനം വെച്ച സ്ഥലം അന്വേഷിച്ചു നടക്കുകയുമായിരുന്നു. ഇതിനിടെയാണ് 400 മീറ്ററോളം അപ്പുറത്തുള്ള പൊലീസ് സ്റ്റേഷൻ പരിസരത്തെത്തിയത്. ആദ്യം ചരൽ വാരി എറിയുകയും പൊലീസുകാർ പിടിച്ചുമാറ്റുന്നതിനിടെ ജീപ്പിന് കല്ലെറിഞ്ഞ് നാശനഷ്ടം വരുത്തുകയുമായിരുന്നു.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും സ്റ്റേഷനിലെ വാഹനത്തിന്റെ ചില്ല് അടിച്ചുപൊളിക്കുകയും ചെയ്തതിൽ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തിട്ടുണ്ട്