കോഴിക്കോട് : വിദ്യാർഥിനിക്ക് വാട്സാപ്പുവഴി അശ്ലീലവീഡിയോകളും സന്ദേശങ്ങളും അയച്ച് ഭീഷണിപ്പെടുത്തിയയാളെ കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റുചെയ്തു. തൃശ്ശൂർ സ്വദേശി സംഗീത്കുമാറി(29)നെയാണ് പിടികൂടിയത്. കോളേജിലെ സീനിയർ വിദ്യാർഥിയാണെന്ന വ്യാജേന മെസേജുകളയച്ച് സുഹൃത്തായി,
അശ്ലീലസന്ദേശമയക്കുകയായിരുന്നു.സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ്കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫെബിൻ, സിപിഒമാരായ ഷമാന അഹമ്മദ്, വി. ബിജു, മുജീബ് റഹ്‌മാൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.