മലപ്പുറം:ബൈക്ക് യാത്രികനെ നാലംഗസംഘം ക്രൂരമായി മര്‍ദിച്ചു
ബൈക്കിന് ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. മാരകമായി പരിക്കേറ്റ ഹരിഗോവിന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലംഗ സംഘം ഇയാളെ ഹെൽമെറ്റ് ഉപയോഗിച്ച് തലക്കടിക്കുകയും മുഖത്ത് തുടർച്ചയായി ക്രൂരമായി അടിച്ചു പരിക്കേല്പിക്കുകയും ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഓട്ടോറിക്ഷയിലെത്തിയ നിയാസ്, റോഷൻ, റിൻഷാദ് ബാബ, കണ്ടാലറിയുന്ന ഒരാള്‍ എന്നിവരാണ് ഹരിഗോവിന്ദന്‍റെ മുഖത്ത് തുപ്പുകയും ആക്രമിക്കുകയും ചെയ്തത്. ആക്രമിച്ച നാലംഗ സംഘത്തിന്‍റെ പേരില്‍ പോലീസ് വധശ്രമമമടക്കം ജാമ്യമില്ലാ വകുപ്പു പ്രകാരം പൊലീസ് കേസ് എടുത്തു.
സംഭവത്തിനു ശേഷം രക്ഷപെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. മറ്റ് കേസുകളിലും പ്രതികളാണ് ഇവരെന്ന് പൊലീസ്.