പുതുപ്പാടി:: മദ്യലഹരിയിൽ അയൽവാസി യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുതുപ്പാടി ആനോറമ്മൽ സൗമ്യയ്ക്കാണ് മർദ്ദനമേറ്റത്. വീടിനു സമീപത്തെ മറ്റൊരു കുട്ടിയെ യുവാവ് ഉപദ്രവിക്കുന്നത് കണ്ട് ഇടപെട്ടതാണ് ആക്രമത്തിന് കാരണം. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും വിവരം അറിയിച്ചതിനെ തുടർന്ന്
അടിവാരം ഔട്ട് പോസ്റ്റിൽ നിന്നും പോലീസ് സ്ഥലത്ത് എത്തി
ഇന്നലെ വൈകീട്ട് ഏഴുമണിയോടെയായിരുന്നു അയൽവാസിയായ ടോമി (25) യുവതിയെ മർദ്ദിച്ചത്.ഉടൻ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി പോലീസ് നൽകിയ നിർദ്ദേശ പ്രകാരം താമരശ്ശേരി ആശുപത്രിയിൽ ചികിത്സ തേടി .