ബേപ്പൂർ : മദ്യലഹരിയിൽ ഭാര്യയെ ഉപദ്രവിച്ചതിനുശേഷം വീട് തീവെച്ചുനശിപ്പിച്ച സംഭവത്തിലെ പ്രതി ബേപ്പൂർ നെല്ലിശ്ശേരി വീട്ടിൽ അബ്ദുൾമജീദിനെ (51) ബേപ്പൂർ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ 14-നാണ് ഇയാൾ വീടിന് തീവെച്ച് അക്രമാസക്തനായത്. രണ്ടുമുറികൾ തീപിടിച്ചുതകർന്നിരുന്നു. വീട്ടിലെ സാമഗ്രികൾ നശിക്കുകയുണ്ടായി. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.
ബേപ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപംവെച്ച് പിടികൂടുകയായിരുന്നു. മാറാട്, ബേപ്പൂർ, കൊടുവള്ളി പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ്