കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 10,205 രൂപയും. സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 81,640 രൂപയും ആയി. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയായിരുന്നു വില. പവന് 400 രൂപ കുറഞ്ഞ് 81,520 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണവില. ഈ മാസം തുടക്കത്തില്‍ 77,640 രൂപയായിരുന്നു സ്വര്‍ണവില. സെപ്റ്റംബര്‍ 16ന് സ്വര്‍ണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. പവന് 82,080 രൂപയായിരുന്നു അന്നത്തെ വില.