നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്നു; പൊലീസ് വാഹനം ഇടിച്ച് കുഴിയിലിട്ടു
Sept. 19, 2025, 12:36 p.m.
കാസര്‍കോട് : രാത്രി പട്രോളിങ് നടത്തുന്നതിനിടെ പൊലീസ് വാഹനം ഇടിച്ച് കുഴിയിലിട്ടു. ബേഡകം സ്റ്റേഷനിലെ സിപിഒ രാകേഷിന് പരുക്കേറ്റു. പൊലീസിനെ കണ്ട് കടന്നുകളഞ്ഞ കാര്‍ പിന്‍തുടരവെയാണ് ആക്രമണം. പൊലീസ് വാഹനത്തെ നാലുതവണയാണ് ഇടിച്ചത്.