റിയാദ്∙ 25 വർഷമായി നാട്ടിലേക്ക് അവധിക്ക് പോലും പോകാതെ തുടർന്ന പ്രവാസം അവസാനിപ്പിച്ച് മടങ്ങാനിരിക്കെ മലയാളി റിയാദിൽ അന്തരിച്ചു. മലപ്പുറം തിരൂരങ്ങാടി കരിപറമ്പ് സ്വദേശി സോമ സുന്ദരൻ (65) ആണ് റിയാദിലെ സുലൈയിൽ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരിച്ചത്.
1987ൽ സൗദിയിലെത്തിയ സോമ സുന്ദരൻ നിലവിൽ റിയാദ് സുലൈയിൽ മെഡിസ്റ്റ് മസാല പൊടി കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. 25 വർഷങ്ങൾക്ക് മുൻപാണ് അവസാനമായി നാട്ടിലേക്ക് അവധിക്ക് പോയത്. പിന്നീട് അടുത്തകാലം വരെയും നാട്ടിലേക്ക് പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലായിരുന്നതായി ഒപ്പമുള്ളവർ പറഞ്ഞു. അവിവാഹിതനായിരുന്നു.