സൗദിയിലെ ദമ്മാമില്‍ മലയാളി കൊല്ലപ്പെട്ടു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാറാണ് കൊല്ലപ്പെട്ടത്. കേസില്‍ സൗദി പൗരനെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുണ്ടായ അടിപിടിക്കിടെ ഗോവണിയിൽ നിന്ന് വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അടിപിടിയുണ്ടായ ഫ്ലാറ്റിൽ അഖിൽ എന്തിനെത്തി എന്നതിൽ ദുരൂഹതയുണ്ട്.
ദമ്മാമിലെ വാദിയയിലാണ് സംഭവം. തിരുവനന്തപുരം അതിയന്നൂര്‍ ബാലരാമപുരം സ്വദേശി അഖില്‍ അശോക കുമാര്‍ സിന്ധുവിന കോണിപ്പടികൾക്ക് താഴെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അഖിലിന് 28 വയസായിരുന്നു. കേസില്‍ സൗദി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവര്‍ തമ്മിലുണ്ടായ അടിപിടിയില്‍ സ്റ്റയര്‍കേസ് വഴി താഴേക്ക് വീണാണ് മരണം. വ്യഴാഴ്ച രാത്രി ഖത്തീഫില്‍ നിന്നും വാദിയയിലേക്ക് പോയതാണ് അഖില്‍. ഇവിടെയുള്ള ഒരു കെട്ടിടത്തിൽ വെച്ചാണ് വാക്കു തർക്കമുണ്ടായത്. എന്നാല്‍ എന്തിനാണ് വാദിയയിലെത്തിയത് എന്നതില്‍ വ്യക്തതയില്ല. ഈ ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് അന്വേഷണം. എ.സി ടെക്നീഷ്യനായി ഏഴ് വര്‍ഷമായി ദമ്മാമിലെ ഖത്തീഫിലായിരുന്നു അഖിലിന് ജോലി. സന്ദര്‍ശക വിസയില്‍ സൗദിയിലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടീഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. സാമൂഹ് പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തിന്‍റെ നേതൃത്വത്തില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. കേസന്വേഷണം തുടരുന്നുണ്ട്.