റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സൗദി റോയൽ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്. ഉന്നത പണ്ഡിത സഭാ മേധാവി, ഫത്‌വ കമ്മിറ്റി ചെയർമാൻ, ജനറൽ പ്രസിഡൻസി ഓഫ് സ്‌കോളാർ റിസർച്ച് ആൻഡ് ഇഫ്ത, മുസ്‌ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ അംഗം, സൗദി ഗ്രാൻഡ് മുഫ്തി തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു.